ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയ്ന്‍ ചൈനയില്‍,മണിക്കൂറില്‍ 380 കിലോമീറ്റര്‍

Automotive, main-news, scrolling_news

ബീജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയ്ന്‍ ചൈനയില്‍ വികസിപ്പിച്ചു. . മണിക്കൂറില്‍ 380 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയ്‌നായിരിക്കും ഇത്. ഷെങ്സോയില്‍ നിന്ന് കുസ്ഹോയിലേക്കാണ് ട്രെയിന്‍. ട്രെയിന്‍ വരുന്നതോടെ ഷെങ്സോയില്‍ നിന്ന് കുസ്ഹോയിലേക്കുള്ള യാത്ര രണ്ട് മണിക്കൂറില്‍ നിന്നും 33 മിനുട്ടായി കുറയും. മണിക്കൂറില്‍ 400 കിലോമീറ്ററാണ് ട്രെയിനിന്റെ കൂടിയ വേഗത. കഴിഞ്ഞ വര്‍ഷം ബീയ്ജിംഗ് മുതല്‍ ഷാങ്ഹായി വരെയും മറ്റ് പ്രധാന നഗരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന 16,000 കിലോമീറ്റര്‍ ദൂരം വരുന്ന റെയില്‍വെ പാതകള്‍ നിര്‍മിച്ചിരുന്നു.

RELATED NEWS

Leave a Reply