ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി

main-news

ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി. സീറ്റുകള്‍ ക്രമീകരിച്ചതിലെ അപാകതകളില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. വ്യവസായി എം.എ.യൂസഫലിക്കും പുറകിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ സീറ്റ്.

ലോക കേരളസഭ യുടെ പ്രഥമ സമ്മേളനത്തിന് അല്പസമയത്തിനകം തുടക്കമാകും. പ്രവാസി ക്ഷേമം ലക്ഷ്യമാക്കി ആരംഭിക്കുന്ന സഭ മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും .ലോകത്തെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയാണ് ലോക കേരളസഭ. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളാണ് സഭയിലുള്ളത്. 

സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി സഭാ നേതാവും പ്രതിപക്ഷ നേതാവ് ഉപനേതാവും ആയിരിക്കും. സഭയുടെ സെക്രട്ടറിയായ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭ രൂപീകരിച്ചതായി പ്രഖ്യാപിക്കും. തുടര്‍ന്നാണ് അംഗങ്ങളുടെ സത്യപ്രതിഞ്ജ നടക്കുക. തുടര്‍ന്ന്‌ സഭാ നടത്തിപ്പ് സംബന്ധിച്ചുള്ള സ്പീക്കറുടെ പ്രഖ്യാപനവും, കരട് രേഖയുടെ അവതരണവും നടക്കും.

351 അംഗങ്ങള്‍ അടങ്ങുന്നതാകും സഭ. 141 നിയമസഭാ അംഗങ്ങളും 20 ലോക്‌സഭാ അംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും ഉള്‍പ്പടും. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയും, നാമ നിര്‍ദേശം ചെയ്യപ്പെട്ടവരും ഇതില്‍ പെടും. പ്രവാസി പ്രതിനിധികളായി 177 പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും’.

RELATED NEWS

Leave a Reply