ലോ അക്കാദമി സമരം; വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി എംപി.

main-news

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളെജില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് രാജ്യസഭ എംപിയും നടനുമായ സുരേഷ്‌ഗോപി. വിഷയത്തില്‍ സര്‍ക്കാരും പൊതുസമൂഹവും ഇടപെടണം. വിഷയം ഗൗരവമുള്ളതാണെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത്
മാധ്യമങ്ങളോട് പറഞ്ഞു. ലോ അക്കാദമിക്ക് മുന്നില്‍ വി മുരളിധരന്‍ നടത്തുന്ന നിരാഹര സമരത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. ലോ അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുരളീധരന്‍ ഉപവാസ സമരം ആരംഭിച്ചത്.തുടക്കത്തില്‍ നാല്‍പ്പത്തിഎട്ട് മണിക്കൂര്‍ ആിരുന്നത് പിന്നീട് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുരളീധരനെ സന്ദര്‍ശിച്ചിരുന്നു.

RELATED NEWS

Leave a Reply