വയനാട്ടില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് കളക്ടറുടെ ഉത്തരവ്‌

main-news, scrolling_news, Wayanad

കല്‍പ്പറ്റ: വയനാട്ടില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആറാട്ടുപാറ, കൊളഗപ്പാറ എന്നിവിടങ്ങളിലെ ക്വാറികളില്‍ ഖനനം നിരോധിച്ചും ഉത്തരവിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ട് മുതലാണ്  ഉത്തരവ് പ്രാബല്യത്തില്‍ വരുക.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍,
തെര്‍മോകോള്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ എന്നിവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്്.

ഇതു കൂടാതെ അമ്പലവയലിലെ ആറാട്ടുപാറ, കൊളഗപ്പാറ എന്നിവിടങ്ങളിലെ ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്. വയനാടിന്റെ പരിസ്ഥിതിയും ആരോഗ്യമേഖലയും സംരക്ഷിക്കുന്നതിനായാണ് ഇതെന്ന് ജില്ല കലക്ടര്‍ ഉത്തരവില്‍ പറഞ്ഞു.

RELATED NEWS

Leave a Reply