വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

main-news

തിരുവനന്തപുരം : 49,900 രൂപ വിലയുള്ള കണ്ണട വാങ്ങിയെന്ന വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങാന്‍ സ്റ്റാഫിലെ ചിലരെ നിയോഗിച്ചു. ലെന്‍സിന്റെ വിലയും ഒഫ്താല്‍മോളജിസ്റ്റിന്റെ നിര്‍ദേശവും സൂക്ഷമായി പരിശോധിക്കാതിരുന്നത് പിശകായിപ്പോയെന്ന് സ്പീക്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

2016 ഒക്ടോബർ അഞ്ചു മുതൽ 2018 ജനുവരി 19 വരെ, 4,25,000ൽ ഏറെ രൂപ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റായി സ്പീക്കർ കൈപ്പറ്റിയതായും രേഖകൾ വ്യക്തമാക്കി. എന്നാൽ ഇതിന്റെ ബില്ലിന്റെ പകർപ്പുകൾ കൈമാറാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറായില്ല.

സാമാജികര്‍ക്ക് ലഭിക്കുന്ന ചികിത്സാ നിര്‍ദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച വസ്തുതകള്‍ പരിശോധിക്കുന്നതിന് ഡോക്ടേഴ്സ് പാനല്‍ പോലുള്ള ചില നിയമസഭാ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു. സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളിലും ഒരു പുന:പരിശോധന ആവശ്യമെങ്കില്‍ ഇന്‍റേണല്‍ ഓഡിറ്റിങ് നടത്താനും തീരുമാനിക്കുന്നതായും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 

RELATED NEWS

Leave a Reply