വി ടി ബല്‍റാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് കെ.കെ രമ

Kerala News, main-news

കോഴിക്കോട്: ടിപി കേസില്‍ ഒത്തുതീര്‍പ്പ് നടന്നെന്ന കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ പ്രതികരിച്ചു. ബല്‍റാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇതേകുറിച്ച്‌ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍ക്കുവേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഒറ്റുകൊടുത്തവര്‍ കാലത്തോട് കണക്ക് പറയേണ്ടിവരുമെന്നും രമ വ്യക്തമാക്കി. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് ടിപി കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായി വിടി ബല്‍റാം ആരോപിച്ചത്. എന്നാല്‍, കേസില്‍ സത്യസന്ധമായ അന്വേഷണമാണ് നടന്നതെന്നാണ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രതികരണം.

RELATED NEWS

Leave a Reply