വെള്ളിനേഴിയിൽ ജനസഹായ സദസ്സ് ; പരാതികൾക്ക് പരിഹാരം നിർദ്ദേശിച്ച് പി കെ ശശി എം എൽ എ

main-news

വെള്ളിനേഴി: വെള്ളിനേഴിയിൽ മൂന്നാമത്തെ ജനസദസ് ഷൊര്‍ണ്ണൂര്‍എം എല്‍ എ പി.കെ ശശി ഉദ്ഘടനം ചെയ്തു . കഴിഞ്ഞ ജനസഹായ സദസ്സില്‍ ലഭിച്ച 60 ശതമാനത്തിലധികം പരാതികള്‍ക്ക് പരിഹാരം കാണാനായി എന്നും ഇതു മണ്ഡലത്തിലെ ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു.ജനപ്രതിനിധികളുടെ സഹകരണം ജനസഹായസദസ്സിന് വേണമെന്നും എംഎല്‍എ ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി മുഖ്യാതിഥിയായി. ജനസദസ്സുകളില്‍ വരുന്ന പരാതികളില്‍ ഉദ്യോഗസ്ഥരുടെ ഫോളോ അപ്പ് കൃത്യമായുണ്ടായിരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. സ്വന്തം പ്രശ്‌നം എന്ന നിലക്ക് ഉദ്യോഗസ്ഥര്‍ ഇതിനെ കൈകാര്യം ചെയ്യണമെന്നും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധവേണമെന്നും കലക്റ്റർ പറഞ്ഞു .കൂടാതെ ഇത്തരത്തില്‍ ജനസഹായ സദസ്സ് നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്ന എംഎല്‍എ അഭിന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയിലെ അധ്യക്ഷന്‍മാരും മറ്റു ജനപ്രതിനിധികളും 18 വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനസദസ്സില്‍ പങ്കെടുക്കുന്നു. തത്സമയം പരിഹാരം കാണേണ്ടവക്ക് അപ്പോള്‍ തന്നെ പരിഹാരം കാണും.
ചടങ്ങില്‍ വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നന്ദിനി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ ശ്രീധരന്‍ അധ്യക്ഷനായി. ചെര്‍പ്പുളശ്ശേരി നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, ഷൊര്‍ണൂര്‍ നഗരസഭാധ്യക്ഷ വി വിമല, തൃക്കടീരി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നാരായണന്‍കുട്ടി, നെല്ലായ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ജനാര്‍ദ്ദനന്‍, ജനസഹായനിധി സെക്രട്ടറി കെ. എ ഹമീദ് തുടങ്ങിയവരും സംസാരിച്ചു.

RELATED NEWS

Leave a Reply