വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ വിധി കാത്ത്‌ കേരളം :വിധി നാളെ

Kerala News, main-news, Malappuram

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വിധി കാത്ത്‌ കേരളം.ഈ മാസം പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം.ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണിത്. മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലം ആണെങ്കിലും ഇത്തവണ നടന്ന റെക്കോർഡ് ഭൂരിപക്ഷം മുന്നണികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.കഴിഞ്ഞതവണത്തെ ഭൂരിപക്ഷം നിലനിർത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. 
എന്നാൽ ഭരണ മികവ് തങ്ങൾക്ക് അനുകൂലമാകും എന്ന വിശ്വാസത്തിലാണ് എൽ ഡി എഫ്. ജനരക്ഷായാത്രയിലൂടെ മണ്ഡലത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് ബിജെപിയും കരുതുന്നു. മണ്ഡലം രൂപീകരിച്ചപ്പോൾ മുതൽ ഇവിടുന്ന് വിജയിച്ചു വരുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. വിജയം ഉറപ്പാണെന്നകാര്യത്തില്‍ മുസ്ലിംലീഗിനും സംശയമൊന്നുമില്ലെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ആശങ്കപങ്കുവെക്കുന്നുണ്ട്. ഭൂരിപക്ഷം ചെറിയ രീതിയില്‍ കുറക്കാനായാല്‍ തന്നെ അത് പ്രചാരണായുധമാക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. 
യു ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് മത്സരിക്കാനിറങ്ങിയ കെ ഹംസ വോട്ടു പിടിച്ചാൽ ഇടതു പക്ഷത്തിന് വലിയ നേട്ടമാകും. എന്നാൽ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഇടഞ്ഞു നിന്ന കോണ്‍ഗ്രസ് വോട്ടുകള്‍ പോലും അനുകൂലമാക്കിയെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകം വരാനിരിക്കെ മുന്നണികൾ ശുഭപ്രതീക്ഷയിലാണ്.  

RELATED NEWS

Leave a Reply