ഷാനി പ്രഭാകറിനെതിരെ അപവാദ പ്രചാരണം …ഒരാൾ അറസ്റ്റിൽ

main-news

തന്നെയും എം സ്വരാജ് എംഎൽഎയും ചേർത്ത് അപവാദപ്രചരണം നടത്തിയെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ആലുവ പൂപ്പാടം നന്ദനത്തിലെ പിവി വൈശാഖിനെയാണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഷാനി സ്വരാജുമായി ലിഫ്റ്റിൽ നിൽക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് അപവാദ പ്രചാരണം നടത്തിയത്. 

എംഎല്‍എയുമായി ഒരുമിച്ച് ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും അപവാദപ്രചാരണം നടത്തുന്നുവെന്നായിരുന്നു ഷാനിയുടെ പരാതി. അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്ന ലിങ്കുകളും പോസ്റ്റുകളും ഷാനി ഡിജിപിക്ക് നല്‍കിയ പരാതീയുടെ കൂടെ സമർപ്പിച്ചിരുന്നു.
 
ഐടി ആക്ട് 67 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

RELATED NEWS

Leave a Reply