സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

Kerala News, main-news, Trivandrum

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചില സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴപെയ്യാന്‍ ഇടയുണ്ട്. കേരളതീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ ലഭിക്കാം. തെക്കന്‍ കേരളത്തിലാവും ഈ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക. വടക്കന്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ കനത്ത മഴ ലഭിക്കും.

ഇടവപ്പാതിയുടെ അവസാനഘട്ടമാണിപ്പോള്‍. ആന്ധ്രാപ്രദേശിനും ഒഡീഷയ്ക്കും ഇടയ്ക്ക് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം.

RELATED NEWS

Leave a Reply