‘സഖാവി’ന്റെ പിതൃത്വം ചൊല്ലി വിവാദം കൊഴുക്കുന്നു

article, Editorial, main-news, scrolling_news

ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയകളില്‍ ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ട ഒരു കവിത വെറെ ഉണ്ടായിട്ടില്ല. 2013 ല്‍ പുറത്തിറങ്ങി പലയിടങ്ങളിലും ചുറ്റി തിരിഞ്ഞെങ്കിലും സഖാവിന്റെ റേറ്റിംഗ് കൂടിയത് ഈ അടുത്തകാലത്ത് ബ്രണ്ണന്‍ കോളേജിലെ ആര്യദയാല്‍ പാടിയപ്പോഴായിരുന്നു. കവിത ഹിറ്റായതോടെ വിമര്‍ശനങ്ങളും മറുപടികളുമായി സകലരും രംഗത്തിറങ്ങികഴിഞ്ഞു. ആദ്യം കവിതയുടെ ആശയത്തെക്കുറിച്ചായിരുന്നു. എന്നാലിപ്പോളത് കവിതയുടെ പിതൃത്വത്തെക്കുറിച്ചായി. എന്തായാലും സംഭവം കൊഴുപ്പിക്കാന്‍ രാഷ്ടീയക്കാരും കൂട്ടത്തിലുണ്ട്.

‘പീതപുഷ്പങ്ങള്‍ കൊഴിച്ചുള്ള പൂമരത്തിന്റെ കാത്തിരിപ്പ്’ വെറും പൈങ്കിളിയെന്ന് പറഞ്ഞ് തുടങ്ങിയ വിവാദം, കൊഴുത്ത് അതിന്റെ രചനയില്‍ എത്തിനില്‍ക്കുന്നു.  ബ്രണ്ണന്‍ കോളേജിലെ സഖാവ് പാടി കവിത ഹിറ്റായപ്പോഴാണ് എല്ലാവരും അതിന്റെ പിതാവിനെ തിരഞ്ഞത്. സി.എം.എസ് കോളോജിലെ മാഗസിനില്‍ സഖാവ് സാമിന്റെതായിട്ടാണ് കവിത വന്നത്. പിന്നീട് യുവ കവിയെ പുകഴ്ത്തിയും പരിഹസിച്ചും സമൂഹമാധ്യമങ്ങള്‍ പൂത്ത് തുടങ്ങിയപ്പോളാണ് അടുത്ത വിവാദകാറ്റ് വീശിയത്. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ ഒരു സഖാവിന്റെ അനിയത്തി പ്രതീക്ഷയുടെ പ്രതീക്ഷകള്‍ തകര്‍ത്താണ് സഖാവ് സോഷ്യല്‍മീഡിയകളില്‍ ചുറ്റികറങ്ങുന്നത് എന്നായിരുന്നു അത്.

കൂട്ടത്തില്‍ ഏത് സഖാവാണ് സൃഷ്ടാവ് എന്നറിയാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന വി.ടി ബല്‍റാമിന്റെ പോസ്റ്റ് കൂടി വന്നതോടെ സംഭവം ഉഷാറായി. ഇതിനിടെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം രാഷ്ടീയവത്കരിച്ചാരും ചോരകുടിക്കണ്ടെന്ന് പ്രതീക്ഷ നഷ്ടപ്പെട്ട സഖാവ്. അവസാനത്തെ ചിലവരികള്‍ തന്റെതല്ലെങ്കിലും സംഭവം കൂടുതല്‍ വഷളാക്കാല്‍ പ്രതീക്ഷ ഉദ്ദേശിക്കുന്നില്ല. എന്നലും കവിപിതാവ് തനിക്ക് നേരെ വന്ന വിവാദങ്ങള്‍ക്ക് നീതികിട്ടാന്‍ നിയമനടപ്പടികളുമായ് മുന്നേട്ടെന്നാണ് പറയുന്നത്.

എന്തിരുന്നാലും അടുത്തക്കാലത്ത് സോഷ്യല്‍ മീഡിയക്ക് ചര്‍ച്ചചെയ്ത് കൊഴുപ്പിക്കാനും ട്രോളന്‍മാര്‍ക്ക് നന്നായി തോണ്ടാനും കിട്ടിയ കവിതകുഞ്ഞിനായുള്ള  പിടിവലികള്‍ക്കിടയില്‍ പീതപുഷ്പങ്ങള്‍ ചൂവക്കാതിരിക്കട്ടെ.ചുവന്നില്ലെങ്ങില്‍ ഇതിന്റെ ഡി.എന്‍.എ ഫലം വരുമോ എന്ന് നമ്മുക്ക് കാത്തിരുന്നറിയാം.

പ്രതിക്ഷയുടെ പോസ്റ്റ്

 

ഞാന്‍ പ്രതീക്ഷ..
ഒരിക്കല്‍ യാത്രപറഞ്ഞുപോയ ഫേയ്‌സ്‌ബുക്ക്‌ ലോകത്തിലേക്ക്‌ വീണ്ടും തിരിച്ചുവന്നത്‌ ചില ചോദ്യങ്ങള്‍ക്കുളള മറുപടിയുമായാണ്‌…
ഞാനിവിടെ എന്റെ സ്വന്തം കൈപടയില്‍ എഴുതിയ തുറന്ന കത്ത്‌ നവമാധ്യമത്തിഌ മുന്നില്‍ സമർപ്പിക്കുകയാണ്‌…

കൂടെനിന്ന്‌ വിശ്വസിച്ച സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി—

ബല്‍റാമിന്റെ പോസ്റ്റ്

സംഭവം ആന്റി ക്ലൈമാക്സിലേക്കെത്തുകയാണോ?
പൈങ്കിളിപ്പൂമരക്കവിത സിഎംഎസ്‌ കോളേജ്‌-ബ്രണ്ണൻ കോളേജ്‌ ടീമിലെ സഖാക്കളുടേതല്ല എന്ന്
കേരളവർമ്മയിലെ ഒരു സഖാവ്‌. അതിനെ ശരിവെക്കുന്നു ഒറ്റപ്പാലം എൻഎസ്‌എസിലെ സഖാവ്‌.

ഈ പൈങ്കിളിഗർഭത്തിന്റെ പിന്നിൽ യഥാർത്ഥത്തിൽ ആര്‌?

സംഭവം ആന്റി ക്ലൈമാക്സിലേക്കെത്തുകയാണോ?
പൈങ്കിളിപ്പൂമരക്കവിത സിഎംഎസ്‌ കോളേജ്‌-ബ്രണ്ണൻ കോളേജ്‌ ടീമിലെ സഖാക്കളുടേതല്ല എന്ന്
കേരളവർമ്മയിലെ ഒരു സഖാവ്‌. അതിനെ ശരിവെക്കുന്നു ഒറ്റപ്പാലം എൻഎസ്‌എസിലെ സഖാവ്‌.

ഈ പൈങ്കിളിഗർഭത്തിന്റെ പിന്നിൽ യഥാർത്ഥത്തിൽ ആര്‌?

RELATED NEWS

Leave a Reply