സദാചാര’ ഗുണ്ടായിസം കാട്ടിയ എട്ട് ശിവസേനക്കാർ റിമാന്‍ഡിൽ

Ernamkulam, main-news

കൊച്ചി : എറണാകുളം മറൈന്‍ഡ്രൈവില്‍ ‘സദാചാര’ ഗുണ്ടായിസം കാട്ടിയ എട്ട് ശിവസേനക്കാരെ റിമാന്‍ഡ്‌ ചെയ്തു. എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് റിമാന്‍ഡ്‌ ചെയ്തത്. ഏഴുദിവസത്തേക്കാണ് റിമാന്‍ഡ്. ശിവസേന സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ ടി ആര്‍ ദേവന്‍, കെ വൈ കുഞ്ഞുമോന്‍, കെ വി രതീഷ്, എ വി വിനീത്, ടി ആര്‍ ലെനിന്‍, കെ കെ ബിജു, രാജേഷ്, ടി കെ അരവിന്ദന്‍ എന്നിവരെയാണ് റിമാന്‍ഡ്‌ ചെയ്തത്.

കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സ്ത്രീകളെ കടന്നാക്രമിച്ചതിനും സ്ത്രീകളുടെ അന്തസ് ഇടിച്ചുതാഴ്ത്തുംവിധം പ്രവര്‍ത്തിച്ചതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്.

ബുധനാഴ്ച വൈകുന്നേരമാണ് മറൈന്‍ഡ്രൈവില്‍ എത്തിയ യുവതീയുവാക്കളെ ചൂരല്‍വടികൊണ്ട് അടിച്ചോടിച്ച് ‘ശിവസേന സദാചാര’ ഗുണ്ടായിസം കാട്ടിയത്. കേരളത്തില്‍ വലിയ വിവാദത്തിനു തുടക്കമിട്ട ഈ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഇന്നലെ മറൈന്‍ഡ്രൈവില്‍ ചുംബന സമരം നടത്തിയിരുന്നു.

RELATED NEWS

Leave a Reply