സരിത.എസ്.നായരും തമ്പാനൂര്‍ രവിയും 446 തവണ ഫോണില്‍ ബന്ധപ്പെട്ടെന്ന് സോളാര്‍ കമ്മീഷന്‍

Kerala News, main-news, scrolling_news

കൊച്ചി: സോളര്‍ കേസിലെ പ്രതി സരിത എസ്. നായരും കെ.പി.സി.സി ജനറല്‍ സെക്രട്ടറി  തമ്പാനൂര്‍ രവിയും ഒരു വര്‍ഷത്തിനിടെ 446 തവണ ഫോണില്‍ ബന്ധപ്പെട്ടതായി സോളര്‍ കമ്മിഷന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ നേരില്‍ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും സരിതയുമായി ഫോണില്‍ മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി.
സരിതയുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് തമ്പാനൂര്‍ രവി സോളര്‍ കമ്മിഷന്‍ മുമ്പാകെ പറഞ്ഞു. അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ അറിയാമെന്നും രവി വിശദമാക്കി.എന്നാല്‍ ഫെനിയെ അങ്ങോട്ടും തിരിച്ചും വിളിച്ചതിന് തെളിവുണ്ടെന്ന് കമ്മിഷന്‍ മറുപടി നല്‍കി.ി. ഇതിന്റെ തെളിവായി ടെലിഫോണ്‍ കോളുകളുടെ പട്ടിക തമ്പാനൂര്‍ രവിക്ക് കാണിച്ചു കൊടുത്തു.

മുഖ്യമന്ത്രിയ്ക്ക് വേണ്ടി തമ്പാനൂര്‍ രവി തന്നെ വിളിച്ചുവെന്ന് സരിത എസ്. നായര്‍ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. തുടര്‍ന്ന് ശബ്ദരേഖയടങ്ങുന്ന സിഡി പുറത്തു വിടുകയും ചെയ്തിരുന്നു. കൂടാതെ കോണ്‍ഗ്രസ് എംഎല്‍എ എ.പി. അബ്ദുല്ലകുട്ടിക്കെതിരെ കേസു കൊടുക്കാന്‍ പറഞ്ഞത് തമ്പാനൂര്‍ രവിയാണെന്നും സരിത പറഞ്ഞിരുന്നു.

RELATED NEWS

Leave a Reply