സിംഗപ്പൂരിലെ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു

Health Tips, main-news, National News, scrolling_news

സിംഗപ്പൂരിലെ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. സിംഗപ്പൂരില്‍ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്ത്യന്‍ വിദേശ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ സിക വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിര്‍മാമ മേഖലയില്‍ 36 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധയുള്ളതായ് വിദേശകാര്യ വക്താവ് സ്വരൂപ് സിംഗ് വ്യക്തമാക്കി.

സിംഗപ്പൂരില്‍ ഇതുവരെ 56 പേര്‍ക്കാണ് സിക വൈറസ് കണ്ടെത്തിയത്. ഇതില്‍ 36 പേര്‍ വിദേശ തൊഴിലാളികളാണ്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് സിക കണ്ടെത്തിയിരിക്കുന്നത്. ഇവിടെ 450 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

RELATED NEWS

Leave a Reply