സി പി ഐ എം ഒരു മതത്തിനും ദൈവത്തിനും എതിരല്ല: പി കെ ശശി എംഎല്‍എ

main-news
ചെര്‍പ്പുളശ്ശേരി:  സിപിഐഎം ഒരു മതത്തിനും ദൈവത്തിനും എതിരല്ലെന്ന് പി കെ ശശി എംഎല്‍എ പറഞ്ഞു. ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്നില്‍ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസിയുടെ വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തനുവും സിപിഐ എം ചെയ്യില്ല. അതേ സമയം ഒരു മതത്തിലും വിശ്വസിക്കാത്തവനും അതു സംരക്ഷിക്കാന്‍ അവസരം വേണം. മതം രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലൊ ഇടപെടാന്‍ പാടില്ല. നോട്ട് നിരോധനത്തിലൂടെ സാധാരണക്കാരനെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ് നരേന്ദ്രമോദി ചെയ്തിരിക്കുന്നത്. ഇതിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടതെന്നും ശശി പറഞ്ഞു.  മാവോയും മാവോയിസ്റ്റുകളും തമ്മില്‍ ഒരു ബന്ധവുമില്ല. ചമ്പല്‍കാടുകളിലെ കൊള്ളക്കാരുടെ രീതിയാണ് അവര്‍ പിന്തുടരുന്നത്. ഇടതുപക്ഷം എപ്പോള്‍ അധികാരത്തില്‍ വരുന്നോ അപ്പോഴൊക്കെ മാവോയിസ്റ്റുകളും തലപൊക്കും. വസ്തുത എന്തെന്നറിയുന്നതിനു മുമ്പ് നിലമ്പൂര്‍ സംഭവത്തില്‍ കാനവും ബിനോയ് വിശ്വവും ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയായില്ല. ആരെയും വെടിവെച്ചു കൊല്ലുന്നതിന് സിപിഐ എമ്മും എതിരാണ്. ഇതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് ഉന്നതതല അന്വേഷണത്തിനു പുറമെ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടത്. നക്‌സലൈറ്റ് വര്‍ഗീസിനെ പിടികൂടി കണ്ണു ചൂഴ്‌ന്നെടുത്തു വെടിവെച്ചു കൊന്നപ്പോള്‍ ആരായിരുന്നു കേരളം ഭരിച്ചിരുന്നതെന്ന് ഓര്‍ക്കുന്നതു നല്ലതാണെന്നും പി കെ ശശി ഓര്‍മ്മിപ്പിച്ചു.
പൊതുയോഗത്തില്‍ പി എ ഉമ്മര്‍, കെ നന്ദകുമാര്‍, ഒ സുലേഖ, സി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പി വി ബാബു അധ്യക്ഷനായിരുന്നു.

RELATED NEWS

Leave a Reply