സി പി ഐ എം ചെർപ്പുളശ്ശേരി ഏരിയ സമ്മേളനം ഞായറാഴ്ച തുടങ്ങും

main-news

എട്ടു ലോക്കൽ കമ്മ്മിറ്റികളിൽ നിന്നായി 134 പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനവും ,സെമിനാറുകളും ,പൊതുയോഗങ്ങളുമുൾപ്പെടുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിന് കയ്യിലിയാട് ഞായറാഴ്ച തുടക്കമാവും .രാവിലെ 10 നു എം ചന്ദ്രൻ പതാകയുയർത്തും .പൊതുസമ്മേളനം മന്ത്രി എം എം മാണി ഉദ്‌ഘാടനം ചെയ്യും .സമ്മേളനത്തിന്റെ ഭാഗമായി അനുബന്ധ പരിപാടികൾ നടന്നു വരികയാണ് .നിരവധി സംസ്ഥാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും .സമ്മേളനത്തിന്റെ ഭാഗമായി കലാപരിപാടികളും ഒരുക്കിയതായി സി പി എം നേതാക്കൾ പറഞ്ഞു .കെ ബി സുഭാഷ് ,ഇ .ചന്ദ്രബാബു ,പി എ ഉമ്മർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു .

RELATED NEWS

Leave a Reply