സ്വാശ്രയ വിഷയം: ഇന്നും സഭ സ്തംഭിച്ചു

main-news, scrolling_news

സ്വാശ്രയ വിഷയത്തെ ചൊല്ലി ഇന്നും സഭ സ്തംഭിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാത്തിനും കാരണം എന്നാരോപിച്ചാണ് പ്രതിപക്ഷാഗംങ്ങള്‍ ഇന്ന് സഭ സ്തംഭിപ്പിച്ചത്.  എന്നാല്‍ പിടിവാശി പ്രതിപക്ഷത്തിനാണെന്നും തന്നെ കുറ്റപ്പെടുത്തിയത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റകെട്ടായാണ് മുന്നോട്ട് നീങ്ങുന്നത്.
മാനേജ്‌മെന്റുകളുമായി സംസാരിക്കണമെന്നത് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇന്നലത്തെ ചര്‍ച്ച പൊളിച്ചത് മാനേജ്‌മെന്റുകളാണ്. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് പരിമിരികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹളത്തെ തുടര്‍ന്ന സഭ പിരിഞ്ഞു. ഇനി 17 നാണ് സഭ വീണ്ടും സമ്മേളിക്കുക.

RELATED NEWS

Leave a Reply