18ന് സ്വകാര്യ ബസ് പണിമുടക്ക്‌

main-news

പാലക്കാട്: സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. 18ന് പ്രൈവറ്റ് ബസ് കോണ്‍ഫെഡറേഷന്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കയാണ്. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങും. രണ്ട് സമരങ്ങളെയും പിന്തുണയ്ക്കാന്‍ ജില്ലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. രവീന്ദ്രകുമാര്‍, ടി.കെ. ഹമീദ്, ജാഫര്‍, കെ. സുധാകരന്‍, കെ. സേതുമാധവന്‍, വി.എന്‍. ഗിരിപ്രസാദ് എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply