2018 ഓടെ ഇന്ത്യപാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കും: രാജ്‌നാഥ് സിംഗ്

main-news, National News, scrolling_news

ജയ്‌സാല്‍മീര്‍: 2018 ഡിസംബറോടെ ഇന്ത്യപാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാജ്യ ിസുരക്ഷയാണ് പ്രധാനമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കെതിരെ പാക്കി,്ഥാന്‍ നിരന്തരം പ്രകോപനപരമായ ആക്രമണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.  ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനു പിന്നാലെ അയല്‍രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തിലും ഗുരുതരമായ വിള്ളല്‍ വീണു. ഈ സാഹചര്യത്തില്‍ നാം ഒറ്റക്കെട്ടായി നി്ന്ന നമ്മുടെ സൈന്യത്തിന് പിന്‍തുണ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED NEWS

Leave a Reply