പദ്‌മാവതി റിലീസ് തടയില്ല; പൊതു താത്പര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

cinema, main-news, National News

ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് സിനിമ, പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹർജി പരിഗണിച്ചാൽ അത് പ്രതിഷേധക്കാർക്ക് അനാവശ്യ പ്രോത്സാഹനം ആകുമെന്ന് കോടതി നിരീക്ഷിച്ചു.

അഖണ്ഡ് രാഷ്ട്രവാദി എന്ന സംഘടന ഇക്കഴിഞ്ഞ നവംബർ 16 നാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹിക പ്രവർത്തകരും ചരിത്രകാരന്മാരും ഉൾപ്പെട്ട സമിതിയെ സിനിമയുടെ ഉള്ളടക്കം പരിശോധിക്കാൻ നിയോഗിക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്.

ഡിസംബർ ഒന്നിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സിനിമ നീട്ടിവച്ചിരിക്കുകയാണ്. റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നൽകാത്ത സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നടപടിയെടുത്തത്.

RELATED NEWS

Leave a Reply