DCC ..എ ഗ്രുപ്പിനെ ചുരുക്കിയതിൽ ഉമ്മൻചാണ്ടിക്ക് അതൃപ്തി

main-news

ഡി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെയുള്ള അതൃപ്തി വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഡി.സി.സി. പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും തന്റെ അഭിപ്രായം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുനഃസംഘടനയെ സ്വാഗതം ചെയ്ത് കെ.പി.സി.സി. അദ്ധ്യക്ഷന്‍ വി.എം.സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഡി.സി.സി. പുനഃസംഘടനയില്‍ എ ഗ്രൂപ്പ്, ഏഴു ജില്ലയില്‍ നിന്ന് നാലിലേക്ക് ചുരുങ്ങിയിരുന്നു. ഈ പുനഃസംഘടനയില്‍ എ ഗ്രൂപ്പിനുള്ള അമര്‍ഷം വ്യക്തമാക്കുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

RELATED NEWS

Leave a Reply