രാത്രിയിൽ ലേഡീസ് ഹോസ്റ്റലില്‍ എത്തിയ എസ്ഐയെ ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമർദനം

Calicut, Kerala News, main-news

കോഴിക്കോട് ∙ വനിതാ ഹോസ്റ്റലിനുമുന്നിൽ രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. കഴുത്തിനും പല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മകൻ അജയ്‌ക്കാണ് എസ്ഐയുടെ മർദനമേറ്റത്. സംഭവത്തെ കുറിച്ച് ഡിജിപി കോഴിക്കോട് കമ്മിഷണറോട് വിശദീകരണം തേടി.

രാത്രി സമയത്ത് വനിതാ ഹോസ്റ്റലിനു മുന്നിൽ മെഡിക്കൽ കോളജ് എസ്ഐയെ കണ്ടത് പുരുഷോത്തമൻ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് എസ്ഐ പുരുഷോത്തമനെ മർദിക്കുന്നതു കണ്ടാണ് മകൻ അജയ് എത്തിയത്. ഇതോടെ എസ്ഐയുടെ മർദ്ദനം അജയ്‌യുടെ നേർ‌ക്കായി. അജയ്‌യുടെ നെ‍ഞ്ചിലും മുഖത്തിനു നേർക്കും എസ്ഐ കൈ ചുരുട്ടി ഇടിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തെ തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എസ്ഐക്കെതിരായ പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്ന് അജയ്‌യുടെ ബന്ധുക്കൾ പറഞ്ഞു. പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലിൽ എത്തിയതെന്നാണ് എസ്ഐ പറയുന്നത്.

 

RELATED NEWS

Leave a Reply