കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം

Kerala News, main-news

കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികളാണ് ആശുപത്രിയിലായത്. സര്‍വകലാശാലാ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കാനായി എത്തിയപ്പോള്‍ ഹോട്ടലില്‍ എതിര്‍വശത്തിരുന്നവര്‍ അസ്ലീലച്ചുവയോടെ ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് തങ്ങളെ ശാരീരികമായി ആക്രമിച്ച്‌ നിലത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വിദ്യാര്‍ഥിനികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

RELATED NEWS

Leave a Reply