വാഹനാപകടത്തിൽ വിദ്യാർത്ഥികൾ മരണപ്പെട്ടു

Local News, main-news, Malappuram

എടപ്പാൾ: ബൈക്ക് ലോറിയിലിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു,  കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളായ കോട്ടയം സ്വദേശി നെസ്മൽ നിസാർ (20)  പൊന്നാനി ആനപ്പടി സ്വദേശിനി റബീയത്ത് അൽ അദാബിയ (20) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച  ബൈക്ക്  എടപ്പാൾ    ശുകപുരം ഹോസ്പിറ്റലിന് മുൻപില്‍ വെച്ച് ലോറിയിൽ ഇടിക്കുകയായിരുന്നു. റാബിയത്ത് സംഭവസ്ഥലത്ത് വെച്ചും  ഗുരുതരമായി പരിക്കേറ്റ നെസ്മൽ നിസാര്‍ തൃശ്ശൂരിലെ സ്വകാര്യ ശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയും മരിക്കുകയായിരുന്നു. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍.

RELATED NEWS

Leave a Reply