മോദിയെ കടന്നാക്രമിച്ച്‌ രാഹുല്‍ ഗാന്ധി

main-news, National News

ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ കര്‍ഷകര്‍ കണ്ണീരൊഴുക്കുകയാണെന്നും പരാതി പറയുമ്പോള്‍ അവരെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടമെന്ന് രാഹുല്‍ പറഞ്ഞു. ഗുജറാത്തിലെ ഭറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. സംസ്ഥാനത്തെ 90 ശതമാനം കോളജുകളും കോര്‍പ്പറേറ്റുകളുടെ കൈകളിലാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ സാധാരണക്കാരുടെ മക്കള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കുകയെന്നത് സ്വപ്നം മാത്രമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷമായി. കള്ളപ്പണക്കാരെ പിടികൂടുമെന്നും ജയിലിലടക്കുമെന്നുമൊക്കെ മോദി പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇത്ര കാലത്തിനുള്ളില്‍ എത്ര കള്ളപ്പണക്കാരെ ജയിലിടച്ചിട്ടുണ്ട് സ്വിസ് ബാങ്ക് അക്കൌണ്ടുള്ള കള്ളപ്പണക്കാരില്‍ എത്ര പേര്‍ ജയിലിലുണ്ടെന്നും രാഹുല്‍ ചോദിച്ചു. കോടികളുടെ ബാധ്യത ബാക്കിവെച്ച്‌ ഇംഗ്ലണ്ടിലേക്ക് കടന്ന വിജയ് മല്യ ആഡംബര ജീവിതം നയിക്കുകയാണ്. നോട്ട് നിരോധവും ജിഎസ്ടിയും നടപ്പാക്കിയത് മൂലം രാജ്യത്തെ വ്യാപാരികള്‍ ദുരിതം പേറുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

RELATED NEWS

Leave a Reply