ഐഎസ്എൽ ഉദ്ഘാടന മാമാങ്കം കൊച്ചിയില്‍ നടക്കും

main-news, sports

കൊൽക്കത്ത: കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊരു സന്തോഷ വാർത്ത. ഐഎസ്എൽ ഉദ്ഘാടന മാമാങ്കം കൊച്ചിയില്‍ നടക്കും. കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഐഎസ്എൽ നാലാം സീസണിലെ ഉദ്ഘാടന മൽസരം കൊച്ചിയിലേക്കു മാറ്റി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്സും എടികെ കൊൽക്കത്തയും തമ്മിൽ നവംബർ 17നു രാത്രി നടക്കേണ്ട മൽസരമാണ് കൊച്ചിയിലേക്കു മാറ്റിയത്. ഇക്കാര്യം ഐഎസ്എൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഐഎസ്എൽ സെമിഫൈനൽ, ഫൈനൽ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐഎസ്എൽ ഫൈനൽ കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മൽസരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനൽ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എൽ മാമാങ്കത്തിന്റേയും കലാശപ്പോര് കൊൽക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊൽക്കത്ത ഐഎസ്എൽ ഫൈനലിന് വേദിയാകുന്നത്.

ഇതോടെ, 2018 ഫെബ്രുവരി ഒൻപതിനു കൊച്ചിയിൽ നടക്കേണ്ട മൽസരത്തിന്റെ വേദി കൊൽക്കത്തയിലേക്കും മാറും. ഉദ്ഘാടന മൽസരം കൊച്ചിയിൽ നടക്കുന്നതിനാൽ കൊൽക്കത്തയുമായുള്ള രണ്ടാം പോരാട്ടം എവേ മൈതാനത്താണ് നടക്കേണ്ടത്. അതിനാലാണ് ഈ മാറ്റം.

 

RELATED NEWS

Leave a Reply