ഫിലിപ്പീന്‍സില്‍ മുങ്ങിയത് നിരോധിത വസ്തു കടത്തിയ കപ്പല്‍; ക്യാപ്റ്റന്‍ മലയാളി

General, main-news

ടോ​ക്കി​യോ: ഫി​ലി​പ്പീ​ൻ​സി​നു സ​മീ​പം പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ മു​ങ്ങി​യ​ത് നി​രോ​ധി​ത വ​സ്തു ക​ട​ത്തിയ ക​പ്പ​ൽ. മ​ല​യാ​ളി​യാ​യ രാ​ജേ​ഷ് നാ​യ​രാ​യി​രു​ന്നു കപ്പലിന്റെ ക്യാ​പ്റ്റ​ൻ. നി​ക്ക​ൽ അ​യി​ര് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​പ്പ​ൽ മു​ങ്ങി​യ​ത്. നി​ക്ക​ൽ അ​യി​ര് ദ്രാ​വ​ക​മാ​യാ​ൽ കപ്പലിന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടും. ഇ​തും കൊടു​ങ്കാ​റ്റു​മാ​ണ് ക​പ്പ​ൽ മു​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ട​ലി​ൽ കാ​ണാ​താ​യ 11 ജീ​വ​ന​ക്കാ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഹോ​ങ്കോം​ഗി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​മ​റാ​ൾ​ഡ് സ്റ്റാ​ർ എ​ന്ന ക​പ്പ​ലാ​ണ് മു​ങ്ങി​യ​ത്. ഫി​ലി​പ്പീ​ൻ​സി​ൽ​ നി​ന്ന് 280 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 26 ഇന്ത്യൻ ജോ​ലി​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടു​ത്തു​കൂ​ടി സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്നു ക​പ്പ​ലു​ക​ൾ 15 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന് ജാ​പ്പ​നീ​സ് തീ​ര​ര​ക്ഷാ​സേ​ന അറി​യി​ച്ചു.

ക​പ്പ​ലി​ൽ​ നി​ന്ന് അ​പാ​യ​സ​ന്ദേ​ശം ല​ഭി​ച്ച ജാ​പ്പ​നീ​സ് തീ​ര​ ര​ക്ഷാ സേ​ന​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ര​ണ്ടു പ​ട്രോ​ൾ ബോ​ട്ടു​ക​ളും മൂ​ന്നു വി​മാ​ന​ങ്ങ​ളും തെരച്ചി​ലി​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ കൊ​ടു​ങ്കാ​റ്റു മൂ​ലം വേ​ണ്ട​രീ​തി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

RELATED NEWS

Leave a Reply