സംസ്ഥാന ബജറ്റ്, പി കെ ശശി എംഎല്‍എ യോഗം വിളിച്ചു

Local News, main-news, Palakkad

ചെര്‍പ്പുളശ്ശേരി: സംസ്ഥാന ബജറ്റില്‍ ഷൊര്‍ണ്ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ സമഗ്ര വികസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലം എംഎല്‍എ പി കെ ശശി യോഗം വിളിച്ചു. അസംബ്ലി മണ്ഡലത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗമാണ് ഞായറാഴ്ച രാവിലെ 10ന് ഷൊര്‍ണ്ണൂര്‍ ഗവ. ടെക്കനിക്കല്‍ സ്‌കൂളില്‍ ചേരുന്നത്. സമഗ്ര കുടിവെള്ളം, ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍, മാലിന്യ പ്രശ്‌നം, മണ്ഡലത്തില്‍ ഗവ.കോളേജ്, ഷൊര്‍ണ്ണൂര്‍ റെയില്‍വെ ഐടി ശൃംഖല ഉപയോഗിച്ച് ഐ ടി പാര്‍ക്ക്, ഭാരതപ്പുഴയിലും തൂതപ്പുഴയിലും വെള്ളം പാഴായി പോകുന്നത് തടയാന്‍ സ്ഥിരം തടയണ എന്നീ കാര്യങ്ങള്‍ യോഗത്തില്‍ പരാമര്‍ശ വിഷയമാകും. കൂടാതെ ഷൊര്‍ണ്ണൂര്‍ റയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാക്ലേശം എന്നിവയും ചര്‍ച്ചയാകും.
  ഫെബ്രുവരിയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നാണ് ധനകാര്യവകുപ്പ് നല്‍കുന്ന സൂചന. കഴിഞ്ഞ രണ്ടു ബജറ്റിലും മണ്ഡലത്തിനനുവദിച്ച ഒരു പൈസ പോലും ചെലവഴിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

 

RELATED NEWS

Leave a Reply