നോട്ട് നിരോധനം കൊണ്ട് ഒട്ടേറെ മെച്ചമുണ്ടായി; ബി ജെ പി യെ പരിഹസിച്ച് ശശി തരൂര്‍ എംപി

Kerala News, main-news, National News, Trivandrum

തിരുവനന്തപുരം: നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് പ്രതിപക്ഷം കരിദിനമായി ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വര്‍ഷം മുന്‍പുള്ള  പ്രഖ്യാപനത്തിനെതിരായ പ്രതിഷേധം ഇപ്പോഴും നിലച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നോട്ട് നിരോധനം കൊണ്ടുണ്ടായ മെച്ചം അക്കമിട്ടു നിരത്തി പരിഹസിക്കുകയാണ് ശശി തരൂര്‍ എംപി.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 135 പേര്‍ നോട്ട് നിരോധനം മൂലമുണ്ടായ പ്രയാസത്തില്‍ മരിച്ചുവെന്നതാണ് പ്രധാന നേട്ടമെന്ന് ശശി തരൂര്‍ പറഞ്ഞു. കല്യാണങ്ങള്‍ മാറ്റിവെയ്ക്കേണ്ടി വന്നു, പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, മരണാനന്തര ചടങ്ങുകള്‍ പോലും നടത്താന്‍ ബുദ്ധിമുട്ടി- ഇതൊക്കെയാണ് നോട്ട് നിരോധനത്തിന്റെ മെച്ചമെന്ന് ശശി തരൂര്‍ പറയുന്നു.. ചിലര്‍ അത് ആഘോഷിക്കുകയാണെന്നും അദ്ദേഹം ബിജെപിയെ പരിഹസിച്ചു.

കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരം ഒരുക്കുകയാണ് നോട്ട് നിരോധനത്തിലൂടെ ബിജെപി ഭരണകൂടം ചെയ്തതെന്ന് ശശി തരൂര്‍ പറഞ്ഞു. വരിനില്‍ക്കുന്നതിനിടയിലും ചികില്‍സ കൃത്യമായി ലഭിക്കാതെയുമാണ് 135 പേര്‍ മരിച്ചത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. എവിടെ കള്ളപ്പണമെന്നും അദ്ദേഹം ചോദിച്ചു.

രാജ്യം സാമ്ബത്തിക മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

 

RELATED NEWS

Leave a Reply