വയനാട്ടിൽ ജനവാസ മേഖലയിൽ കരടിയിറങ്ങി; പിടികൂടാൻ ശ്രമം

Kerala News, main-news, Wayanad

കൽപ്പറ്റ∙ വയനാട് ചെട്ടാലത്തൂരിൽ മൂന്നു കരടികൾ നാട്ടിലിറങ്ങി. തൊഴിലുറപ്പിനു പോയവരാണ് ആദ്യം കരടികളെ കണ്ടത്. കരടികൾ തൊഴിലാളികളെ ഓടിച്ചു. നാട്ടിലിറങ്ങിയതിൽ രണ്ടു കരടികൾ തിരികെ കാടുകയറിയെങ്കിലും ഒരെണ്ണം ജനവാസമേഖലയിലൂടെ നടക്കുകയാണ്പ്രദേശവാസിയായ റിട്ട അധ്യാപകൻ അപ്പുവിന്റെ കാർഷിക വിളകൾ ഉണക്കുന്ന കളത്തിലും കരടിയെത്തി. കളത്തിന്റെ ഗേറ്റ് അപ്പുവും നാട്ടുകാരും ചേർന്നു പൂട്ടിയിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടിവച്ച് കരടിയെ പിടിക്കാനാണു നീക്കം നടക്കുന്നത്. ഇതിനായി വനംവകുപ്പിന്റെ വെറ്ററിനറി സർജനെ വിവരം അറിയിച്ചു

RELATED NEWS

Leave a Reply