കൊട്ടക്കമ്പൂര്‍ കയ്യേറ്റത്തില്‍ നടപടി; ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കി

General, Kerala News, main-news

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുകമഞ്ഞിനെതിരെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ രംഗത്ത്. പുകമഞ്ഞു മൂടി അന്തരീക്ഷം അപകടകരമായി മുന്നോട്ടുപോകുന്നത് തല്‍ക്കാലത്തേക്ക് കുറയ്ക്കാന്‍ വാഹന നിയന്ത്രണ പദ്ധതി ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ പേരിലാണ് സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്നത്.
രജിസ്ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാഹന നിയന്ത്രണം നടപ്പാക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലിനീകരണം കുറയ്ക്കാന്‍ യാതൊരു നടപടിയും സര്‍ക്കാരിര്‍ നടത്തിയിട്ടില്ലെന്നും ഹരിത ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി.
മലിനീകരണം കുറയ്ക്കാന്‍ മറ്റു നൂറു പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ ഒറ്റയക്ക ഇരട്ടയക്ക വാഹന നിയന്ത്രണത്തില്‍ മാത്രം കടുംപിടുത്തം പിടിക്കുകയാണെന്നും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. ഈ മാസം 13 മുതലാണ് ഒറ്റയക്കങ്ങളും ഇരട്ടയക്കങ്ങളും ഉള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ഇതനുസരിച്ച് വണ്ടി നമ്പറിന്റെ അവസാനം ഒറ്റ അക്കം വരുന്ന സ്വകാര്യ വാഹനങ്ങള്‍ ഒറ്റ അക്ക തീയതികളിലും, ഇരട്ട അക്കം വരുന്ന വാഹനങ്ങള്‍ ഇരട്ട അക്ക തീയതികളിലുമേ റോഡിലിറങ്ങാവൂ. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണു നിയന്ത്രണം.
ഇന്നലെ രാവിലെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തോത് ഏറ്റവും അപകടരമായ നിലയിലായിരുന്നു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഈ ആഴ്ചയും അവധിയാണ്.

RELATED NEWS

Leave a Reply