മാർക്സിസ്റ്റ് ഭീകരതയ്‍ക്കെതിരെ പ്രതിഷേധം തീർത്ത് കാവിക്കടൽ

Kerala News, main-news, Trivandrum

തിരുവനന്തപുരം: അനന്തപുരിയെ ഇളക്കിമറിച്ച് എബിവിപിയുടെ മഹാറാലി. അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാർക്സിസം എന്ന മുദ്രാവാക്യമുയർത്തി നടന്ന റാലിയിൽ റാലിയിൽ ഒരുലക്ഷത്തിലധികം വിദ്യാർത്ഥികൾ അണിനിരന്നു.

വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ പുതിയ ഒരു ചരിത്രം സൃഷ്ടിച്ച് കൊണ്ടായിരുന്നു എബിവിപിയുടെ മഹാറാലി. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ മഹാറാലിയിൽ അണിനിരന്നപ്പോൾ അനന്തപുരി അക്ഷരാർത്ഥത്തിൽ കാവി കടലായി.

കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എബിവിപി പ്രവർത്തകർ ഒരേ മുദ്രാവാക്യം ഉയർത്തി അന്തപുരിയുടെ വീഥികൾ കീഴടക്കി. രാവിലെ 10.30 ഓടെ മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി പുത്തരിക്കണ്ടം മൈതാനിയിലാണ് അവസാനിച്ചത്. പതിനായിരക്കണക്കിന് വിദ്യാർത്ഥിനികളുടെ സാമീപ്യം കൊണ്ട് തന്നെ റാലി വേറിട്ട കാഴ്ച്ചയായി.

കേരളത്തൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ റാലി പിഎംജി ജംഗ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്.

ദേശീയ അദ്ധ്യക്ഷൻ നാഗേഷ് ഠാക്കൂര്‍, ദേശീയ ജനറൽ സെക്രട്ടറി വിനയ് ബിദ്രേ, മുന്‍ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോറിക്കര്‍, ആര്‍എസ്എസ് നേതാവ് സി. സദാനന്ദന്‍, ദല്‍ഹി സര്‍വകലാശാല യൂണിയന്‍ സെക്രട്ടറി മഹാമേധ നാഗര്‍, ആശിഷ് ചൗഹാന്‍, പശ്ചിമബംഗാളില്‍ നിന്നുള്ള എബിവിപി ദേശീയസെക്രട്ടറി കിഷോര്‍ ബര്‍മന്‍, ജെഎന്‍യുവിലെ എബിവിപി നേതാവ് നിതി ത്രിപാഠി, ദേശീയസെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply