ഉനയില്‍ ദളിതരെ അര്‍ദ്ധനഗ്നരാക്കി മര്‍ദ്ദിച്ചത് ചെറിയ സംഭവമെന്ന് കേന്ദ്രമന്ത്രി

main-news, National News

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയില്‍ ദളിതര്‍ക്കെതിരായ മര്‍ദ്ദനം ചെറിയ സംഭവമെന്ന് കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന്‍. ഉനയില്‍ ദളിതര്‍ക്കെതിരായി നടന്ന മര്‍ദ്ദനം വലിയ സംഭവമാക്കുകയായിരുന്നെന്ന് പാസ്വാന്‍ പറഞ്ഞു. ബീഹാറിലൊക്കെ അത്തരം സംഭവങ്ങള്‍ പതിവാണ്, ഉനയിലും ഉണ്ടായി. ഗുജറാത്തില്‍ അതിന്റെ പേരില്‍ വലിയ ബഹളമുണ്ടായി. അതിനെതിരെ നടപടി എടുത്തിട്ടുണ്ട്. അതാണ് നോക്കേണ്ടത്-പാസ്വാന്‍ പറഞ്ഞു.

അതേസമയം പാസ്വാന്റെ പ്രസ്താവനയ്‌ക്കെതിരെ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി രംഗത്ത് വന്നു. ഉനയിലെ ദളിത് മര്‍ദ്ദനം ചെറിയ സംഭവമാണെന്ന് പറയാന്‍ ബി.ജെ.പി മന്ത്രിക്ക് ലജ്ജയില്ലേയെന്ന് ഗിഷ്‌നേഷ് ചോദിച്ചു. നാല് ദളിത് യുവാക്കളെ അവരുടെ പിതാക്കന്‍മാരുടെ മുന്നില്‍ വച്ച് അര്‍ദ്ധ നഗ്നരാക്കി മര്‍ദ്ദിച്ച് വാഹനത്തില്‍ കെട്ടിവലിച്ച സംഭവം സാധാരണ സംഭവമാണോ ഇത്തരത്തില്‍ നാണംകെട്ട പ്രസ്താവന നടത്തിയ റാംവിലാസ് പാസ്വാന്‍ രാജിവയ്ക്കണം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്നും ജിഗ്‌നേഷ് പറഞ്ഞു.

ഉനയില്‍ ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ വന്‍ ദളിത് പ്രക്ഷോഭം ഉയര്‍ന്നു വരാന്‍ കാരണമായ സംഭവമാണ് ഉനയിലെ ദളിത് മര്‍ദ്ദനം. ദളിത് മര്‍ദ്ദനത്തെ തുടര്‍ന്ന് റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും സ്തംഭിക്കും വിധം ഗുജറാത്തില്‍ പ്രക്ഷോഭം ഉയര്‍ന്നു വന്നിരുന്നു.

RELATED NEWS

Leave a Reply