മതതീവ്രവാദികൾ സിപിഎമ്മിന്‍റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് കുമ്മനം

Kerala News, main-news, Thrissur

തിരുവനന്തപുരം: സഹജ സ്വഭാവമായ കൊലപാതകം ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്‍റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്‍റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സിപിഎം ഭീകര സംഘടനയാണെന്ന ബിജെപി നിലപാട് ശരിവെക്കുന്നതാണ്.

മതതീവ്രവാദികൾ സിപിഎമ്മിന്‍റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സിപിഎം പുലർത്തുന്ന ബന്ധമാണ് കൊലപാതകങ്ങൾക്ക് കാരണം. ഇതിനെതിരെ ജനമന:സാക്ഷി ഉണരണം. കേരളത്തെ വീണ്ടും കൊലക്കളമാക്കാൻ ആരും അനുവദിക്കരുത്.

ബിജെപി ഇത്രയധികം സംയമനം പാലിച്ചിട്ടും വീണ്ടും കൊലപാതകങ്ങൾ സിപിഎം ആവർത്തിക്കുന്നത് വെല്ലുവിളിയാണ്. കേരളത്തിന്‍റെ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തിയിൽ നിന്ന് സിപിഎം പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആനന്ദിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED NEWS

Leave a Reply