സോളാറിൽ തെറ്റ് ചെയ്‌തെന്ന് ഉമ്മൻ ചാണ്ടി തന്നെ തുറന്ന് പറയുന്നു : എം.വി ജയരാജൻ

Kerala News, main-news

തിരുവനന്തപുരം : സോളാർ കേസുമായി ബന്ധപ്പെട്ട് തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്‌തെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ. മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്ക് മെയിലിംഗിന് വഴങ്ങിയത് വലിയ കുറ്റമാണെന്ന് ജയരാജൻ പറഞ്ഞു. തന്നെ ബ്ലാക്ക് മെയിൽ ചെയ്തത് ആരെന്ന് തുറന്നുപറയാൻ എന്തിനാണ് ഉമ്മൻചാണ്ടി ഭയപ്പെടുന്നതെന്ന് ജയരാജൻ ചോദിച്ചു. അത് തന്നെയാണ് താൻ തെറ്റ് ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം തന്നെ പരസ്യമായി തുറന്നുകാട്ടുന്ന തെളിവെന്ന്ജയരാജൻ പത്രക്കുറിപ്പിലൂടെ പറഞ്ഞു.അതേസമയം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന യു.ഡി.എഫിന്റെ പടയൊരുക്കം ജാഥയെയും ജയരാജൻ പരിഹസിച്ചു. പാർട്ടികളുടെ ജാഥയ്ക്കിടയിൽ അവധി കൊടുക്കുന്ന സംഭവം ഉണ്ടായിട്ടില്ല. എന്നാൽ പടയൊരുക്കത്തിൽ അതും കണ്ടെന്നും ഇതിലൂടെ നയിക്കാൻ മറ്റൊരാളില്ലെന്ന് പറയാതെ പറയുകയാണ് യു.ഡി.എഫ് ചെയ്തതെന്നും ജയരാജൻ പറഞ്ഞു

RELATED NEWS

Leave a Reply