ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

Kerala News, main-news

ഗുരുവായൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ്. എന്നാല്‍ ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത് വിടാനാവില്ലെന്നാണ് പൊലീസ് നിലപാട്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ എസ്.ഫാഹിസ് എന്ന ആളുടേതാണ്.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ഫാഹിസിന്റെ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെയും സുഹൃത്തിനെയും കാറില്‍ എത്തിയ സംഘം തട്ടിവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

RELATED NEWS

Leave a Reply