ജീവനക്കാരുടെ കലോത്സവത്തില്‍ റെജി ജോണിന് രണ്ടാം സ്ഥാനം

Local News, main-news, Palakkad

കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചാമത് സംസ്ഥാന കലോത്സവമായ സര്‍ഗ്ഗോത്സവം-2017ല്‍ ഒറ്റപ്പാലം റവന്യൂ ഡിവിഷന്‍ ഓഫീസിലെ ജീവനക്കാരന്‍ റജി ജോണിന് കവിതാ പാരായണത്തില്‍ രണ്ടാം സ്ഥാനം. കാസര്‍ക്കോട് ബാബുവിനാണ് ഒന്നാം സ്ഥാനം. പാലക്കാട് ജില്ലാ മത്സരത്തില്‍ റെജി ജോണിനായിരുന്നു ഒന്നാം സ്ഥാനം. വയലാറിന്റെ കവിത ആലപിച്ചാണ് റെജി സമ്മാനാര്‍ഹനായത്. എന്‍. ജി. ഒ യൂണിയന്‍ ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗമാണ്. ഭാര്യ: സരിത (കൃഷി ഓഫീസര്‍, തൃക്കടീരി പഞ്ചായത്ത്), മകന്‍: റോഷന്‍.

 

RELATED NEWS

Leave a Reply