സിപിഐ എം ചെര്‍പ്പുളശ്ശേരി ലോക്കല്‍ സമ്മേളനം സമാപിച്ചു, കെ നന്ദകുമാര്‍ സെക്രട്ടറി

Local News, main-news, Palakkad

ചെര്‍പ്പുളശ്ശേരി: സിപിഐ എം ചെര്‍പ്പുളശ്ശേരി ലോക്കല്‍ സമ്മേളനം നഗരത്തെ ത്രസിപ്പിച്ച വന്‍പ്രകടനത്തോടെയും റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെയും സമാപിച്ചു. പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാനും എല്‍.സി സെക്രട്ടറിയുമായ കെ. നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. ഒ സുലേഖ അധ്യക്ഷയായിരുന്നു. ഏരിയ സെക്രട്ടറി കെ. ബി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം പി. എ ഉമ്മര്‍, ഡിഐഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ പ്രേംകുമാര്‍, പാര്‍ടി ഏരിയ കമ്മിറ്റി അംഗം കെ ബാലകൃഷ്ണന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി രാഘവന്‍, സി ജയകൃഷ്ണന്‍, കെ രാജീവ്, കെ. സുരേഷ്, കെ. ഗംഗാധന്‍, എന്‍ സുകുമാരന്‍, ടി. കെ സലാം എന്നിവര്‍ പങ്കെടുത്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി കെ നന്ദകുമാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ സമ്മേളനത്തിലും സെക്രട്ടരിയായിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായതിനെ തുടര്‍ന്ന് മാറുകയായിരുന്നു
 

 

RELATED NEWS

Leave a Reply