ചെര്‍പ്പുളശ്ശേരി  വില്ലേജ് രണ്ടായി വിഭജിക്കണം-സിപിഐ എം

Local News, main-news, Palakkad

ചെര്‍പ്പുളശ്ശേരി: രണ്ടായിരത്തി അറനൂറ്റി പതിനേഴ് ഹെക്ടറോളം വിസ്തൃതിയും പതിനെന്നായിരത്തിലധികം ഭൂവുടമകളും ഉള്ള ചെര്‍പ്പുളശ്ശേരി റവന്യൂ വില്ലേജ് ഓഫീസിലെ തിരക്കു കാരണം ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുതിന് താമസം നേരിടുന്നതായി സിപിഐ എം കാറല്‍മണ്ണ ലോക്കല്‍ സമ്മേളനം ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ചെര്‍പ്പുളശ്ശേരി റവന്യൂ വില്ലേജ് രണ്ടായി വിഭജിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്  സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെ്ട്ടു. 

 സമ്മേളനം ടി ജാതവേദന്‍-ബാബുരാജ് നഗറില്‍ (കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് ഹാള്‍)  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെബി സുഭാഷ് ഉദ്ഘാടനം ചെയ്തു. മുതിര്‍ പാര്‍ടി അംഗം സി ഗോപാലകൃഷ്ണന്‍  പതാക ഉയര്‍ത്തി. എം സിജു, കെടി പ്രമീള, എം മുസ്തഫകമാല്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം പിഎ ഉമ്മര്‍, ഏരിയാകമ്മിറ്റി അംഗങ്ങളായ ഇ ചന്ദ്രബാബു, കെ ഉണ്ണികൃഷ്ണന്‍, കെ ബാലകൃഷ്ണന്‍, എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളനം 15 അംഗ ലോക്കല്‍ കമ്മിറ്റിയേയും 17 അംഗ ഏരിയാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു. പുതിയ ലോക്കല്‍ സെക്രട്ടറിയായി പി രാമചന്ദ്രനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. കെടി സത്യന്‍ സ്വാഗതവും പി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
        സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയും പൊതുസമ്മേളനവും സി അബുനഗറില്‍ (കാറല്‍മണ്ണ സെന്റര്‍) നടന്നു. ഇരുപത്തി ഒന്‍പതാംമൈലില്‍ നിാരംഭിച്ച റെഡ് വളണ്ടിയര്‍മാര്‍ച്ചും കാറല്‍മണ്ണയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി രാമകൃഷ്ണന്‍, കെടി സത്യന്‍ എന്നിവര്‍  സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം എം സിജു സ്വാഗതവും ലോക്കല്‍കമ്മിറ്റി അംഗം വി ഉദയഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു. 

RELATED NEWS

Leave a Reply