സൊമാലിയയില്‍ ഇരട്ട സ്‌ഫോടനം; 85 പേര്‍ കൊല്ലപ്പെട്ടു

General, main-news

മൊഗാദിഷു: സൊമാലിയയില്‍ ഇരട്ട സ്ഫോടനത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടു. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലാണ് സ്‌ഫോടനുണ്ടായത്.

മൊഗാദിഷുവില്‍ സഫാരി ഹോട്ടലിനു സമീപം സര്‍ക്കാര്‍ കെട്ടിടങ്ങളും റെസ്‌റ്റോറന്റുകളും കിയോസ്‌കുകളും പ്രവര്‍ത്തിച്ചിരുന്ന കെ.ഫൈവ് ഇന്റര്‍സെക്ഷനില്‍ ട്രക്ക് പൊട്ടിത്തെറിച്ചാണ് ആദ്യ ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മെഡിന ജില്ലയിലും സമാനമായ സ്‌ഫോടനമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. തിരക്കുള്ള ജംഗ്ഷനില്‍ സ്‌ഫോടനം ഉണ്ടായതാണ് മരണസംഖ്യ ഇത്രയും വര്‍ധിക്കാന്‍ കാരണമായത്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

RELATED NEWS

Leave a Reply