രാഷ്ട്രീയ അധികാര ദുർമേദസ്സിനു വിശ്രമം ആശംസിച്ച് ‘പാലക്കാട്ടെ കൊച്ചൻ’

Kerala News, main-news, Palakkad

പാലക്കാട്∙ കായൽ കയ്യേറിയെന്ന ആരോപണത്തെത്തുടർന്നു മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം. സമൂഹമാധ്യമത്തിലാണു തൃത്താല എംഎൽഎ കൂടിയായ ബൽറാമിന്‍റെ പ്രതികരണം. ചിരട്ടയിൽ തോമസ് ചാണ്ടിയുടേതെന്നു തോന്നിപ്പിക്കുന്ന രൂപം വരച്ച ചിത്രത്തോടുകൂടിയാണു ബൽറാമിന്‍റെ കുറിപ്പ്.

തോമസ് ചാണ്ടി വിഷയം നിയമസഭയിൽ ആദ്യം ഉന്നയിച്ചത് ബൽറാമായിരുന്നു. അന്ന് പാലക്കാടുള്ള കൊച്ചൻ എന്നാണ് ബൽറാമിനെ ചാണ്ടി അഭിസംബോധന ചെയ്തത്. പാലക്കാടുള്ള കൊച്ചന് മാർത്താണ്ഡം കായലും വേമ്പനാട്ടു കായലും അറിയാമോ എന്നായിരുന്നു ചാണ്ടി അന്നു ചോദിച്ചത്.

റാമിന്റെ കുറിപ്പ് ഇങ്ങനെ:

കേരള രാഷ്ട്രീയത്തിലെ അധികാര ദുർമേദസ്സിന്‌
വിശ്രമ ജീവിതം ആശംസിച്ചുകൊണ്ട്‌

സ്നേഹപൂർവം,
പാലക്കാട്ടെ കൊച്ചൻ

 

RELATED NEWS

Leave a Reply