കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്നു, രമേശ് ചെന്നിത്തല

Kerala News, main-news, Thrissur

കുന്നംകുളം: വർഗ്ഗീയ ശക്തികളോട് ഏറ്റുമുട്ടാൻ കെൽപ്പുള്ള കോൺഗ്രസിനെ ആരോപണങ്ങൾ കൊണ്ട് തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്ന കാഴ്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംഘടിപ്പിക്കന്ന യു ഡി എഫ് പടയൊരുക്കത്തിന് കുന്നംകുളത്ത് നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിന്‍റെ വികസന അജണ്ടയെ അട്ടിമറിച്ച പിണറായിയും, രാജ്യത്തെ ദുരിത കയത്തിലേക്ക് തള്ളിവിട്ട നരേന്ദ്ര മോഡിയും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗ്ഗീയ ഫാസിസ്റ്റ് അക്രമ ശക്തികൾക്കെതിരെയുള്ള പാഞ്ചജന്യത്തിന്‍റെ സമരകാഹളമാണ് പടയൊരുക്കമെന്നും  അദ്ദേഹം പറഞ്ഞു.

 

കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് പടയൊരുക്കം ചെയർമാനും, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ കെ.ജയശങ്കർ അധ്യക്ഷത വഹിച്ചു.മുൻ മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, സി എൻ.ബാലകൃഷ്ണൻ, വി.ഡി.സതീശൻ, ഷാനിമോൾ ഉസ്മാൻ ,ജോണി നെല്ലൂർ, സി.പി.ജോൺ, അഡ്വ റാംമോഹൻ, സനൽകുമാർ, സജീവ് ജോസഫ്, രാജ് മോഹൻ ഉണ്ണിത്താൻ, ടി.എൻ.പ്രതാപൻ, ജോസഫ് ചാലിശേരി, കെ.ആർ.ഗിരിജൻ, കെ.എസ്.ഹംസ, രാജൻ പൈക്കാട്ട്, ടി.വി.ചന്ദ്രമോഹൻ, അനിൽ അക്കര എം എല്‍ എ, പി.ആർ.എൻ.നമ്പീശൻ, ഇ പി.കമറുദ്ദിൻ, കെ.സി. ബാബു സി .ഐ.ഇട്ടിമാത്തു, എ പി.മുഹമ്മദാലി, വി.കെ.രഘുസ്വാമി, ബിജോയ് ബാബു,,സുമൻ, ശ്രീരാമൻ ഏറത്ത്, വേലായുധൻ, അൻവർ, ഉസ്മാൻ കല്ലാട്ടയിൽ, ജയ് സിംഗ് കൃഷ്ണൻ, അനിൽ, സ്വപ്ന രാമചന്ദ്രൻ ,വനജ ഭാസ്കർ ,എം എം .സലിം ,സി.വി. ജാക്സൻ, നെൽസൻ ഐപ്പ്, യാവുട്ടി ചിറമനേങ്ങാട്, മോഹനൻ, ടി.എ ആന്റോ ,പി.കെ.ഗോപാലൻ, സി.സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

RELATED NEWS

Leave a Reply