ലയണ്‍സ് റീജിനല്‍ കലോത്സവം 19-ന്

Local News, main-news, Palakkad

ചെര്‍പ്പുളശ്ശേരി: ലയണ്‍സ് റീജിനല്‍ കലോത്സവം 19-ന് ഞായറാഴ്ച ചെര്‍പ്പുളശ്ശേരി ശബരി സ്‌കൂളില്‍ നടക്കും. ലയണ്‍സ് മെമ്പര്‍മാരുടെയും കുടുംബാംഗങ്ങളുടെയും കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സിന്റെ 11 ക്ലബ്ബുകളിലെ മത്സരമാണ് നടക്കുക. കലോത്സവം മുന്‍ ശബരിമല മേല്‍ശാന്തിയും ഇപ്പോള്‍ അയ്യപ്പന്‍കാവ് മേല്‍ശാന്തിയുമായ ടി. എം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഡോ. കുഴല്‍മന്ദം രാമകൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. പരിപാടിയുടെ ഭാഗമായി ഒരുക്കുന്ന സെല്‍ഫി മത്സരത്തില്‍ മെമ്പര്‍മാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ റീജിനല്‍ ചെയര്‍മാന്‍ ഗീതാഞ്ജലി ശശികുമാര്‍, ശരത്, ഡോ. മധു എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply