തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ സംഘര്‍ഷം: മേയറെ ആക്രമിച്ചു.

Kerala News, main-news, Trivandrum

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിനിടെ സിപിഎം – ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ മേയർ വി.കെ.പ്രശാന്തിന് പരുക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നഗരസഭയിൽ ഇടതുമുന്നണി ഭരണം ഇന്ന് രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ മുഖ്യ പ്രതിപക്ഷമായ ബിജെപിയും യുഡിഎഫും പ്രതിഷേധം നടത്തുകയായിരുന്നു. പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് പ്രശ്നം ഉടലെടുത്തത്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.

മേയറുടെ വസ്ത്രം വലിച്ചുകീറിയ ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തളളിത്താഴെ ഇടുകയായിരുന്നുവെന്ന് ഡപ്യൂട്ടി മേയര്‍ ആരോപിച്ചു. കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മേയറെ ബിജെപിക്കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇടതു കൗൺസിലർമാർ ആരോപിക്കുന്നു. ബിജെപിയുടെ വെളിയില്‍ നിന്നുളളവരുമാണ് വന്ന് സംഘര്‍ഷം സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു. എല്‍ഡിഎഫിന്റെ കൗൺസിലര്‍മാരായ റസിയ, ഉണ്ണികൃഷ്ണന്‍ എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

RELATED NEWS

Leave a Reply