ശബരിമലയിലെ സ്ത്രീ പ്രവേശനം: നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ദേവസ്വം പ്രസിഡന്‍റ്

Kerala News, main-news, Trivandrum

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റ് എ.പത്മകുമാര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. നിലവിലെ നിയമം ലംഘിച്ച്‌ ആരെങ്കിലും കടന്നുകൂടാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എ.പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വീട്ടമ്മയെ താക്കീതുനല്‍കി തിരിച്ചയച്ചിരുന്നു. തെലങ്കാന സ്വദേശിനിയായ 31കാരിയാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്.

RELATED NEWS

Leave a Reply