മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

Local News, main-news, Palakkad

ചളവറ: ചളവറ പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രം ചളവറയില്‍ വയോജനങ്ങള്‍ക്കായി മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്വാമ്പും നടത്തി. പി കെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി വത്സല അധ്യക്ഷയായി. പ്രായാധിക്യം മൂലം പ്രയാസങ്ങള്‍ നേരിടന്നവര്‍ക്ക് കണ്ണ്, അസ്ഥിരോഗം, ഇഎന്‍ടി എന്നിവയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ പരിശോധന നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ധനേഷ്, വൈസ് പ്രസിഡണ്ട് സി ഉണ്ണിക്കൃഷ്ണന്‍, എ പി സത്യപാലന്‍, ടി വിലാസിനി എന്നിവര്‍ സംസാരിത്തു. ഇ ചന്ദ്രബാബു, എം പി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply