ഇന്ത്യന്‍ ഫുട്‌ബോളിന് ലോക റെക്കോര്‍ഡ് നേട്ടം

main-news, National News

കൊച്ചി : കാണികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ ലോകകപ്പ് വിസ്മയമാണെന്ന് പ്രാദേശിക സംഘാടക സമിതി അധ്യക്ഷന്‍ ജാവിയര്‍ സെപ്പി. ഇതിനകം 800,000 പേര്‍ കളി കാണാന്‍ സ്റ്റേഡിയങ്ങളിലെത്തിയത് റെക്കോര്‍ഡാണ്. 2015 ചിലി ലോകകപ്പിനെത്തിയ കാണികളുടെ ഇരട്ടിയാണിത്. ചിലിയില്‍ ഓരോ മത്സരങ്ങള്‍ക്കും ശരാശരി 23,000 കാണികള്‍ മത്സരങ്ങള്‍ വീക്ഷിച്ചു.

അതേസമയം ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശരാശരി 49,000 കാണികള്‍ മത്സരം കാണാനെത്തി. ആദ്യമായി ലോകകപ്പിന് ആതിഥേയത്വമരുളുന്ന രാജ്യത്ത് ഇത് വലിയ നേട്ടമാണ്. സീനിയര്‍ ലോകകപ്പിനോളം ആവേശമാണ് ഇന്ത്യയിലെ മത്സരങ്ങളെന്നും ടിക്കറ്റിനു വേണ്ടിയുള്ള മത്സരം അതിലും കടുത്തതാണെന്നും ജാവിയര്‍ സെപ്പി പറഞ്ഞു.

പ്രീ ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെയുള്ള ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞെന്ന് ജാവിയര്‍ സെപ്പി അറിയിച്ചു. ഫുട്‌ബോള്‍ സ്‌നേഹികളുടെ നാടാണ് ഇന്ത്യയെന്നും ആരാധകരെന്ന നിലയിലും പരിശീലകരെന്ന നിലയിലും ഫുട്‌ബോളില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുമെന്നും ജാവിയര്‍ സെപ്പി അഭിപ്രായപ്പെട്ടു.

RELATED NEWS

Leave a Reply