വേണ്ടത്ര അവസരമില്ല, ക്ലബ് വിടുമെന്ന് റയല്‍ താരം മാര്‍ക്കോ അസാന്‍സിയോ

main-news, sports

മാഡ്രിഡ്: കളിക്കുന്നതിനായി കൂടുതല്‍ അവസരങ്ങള്‍ തന്നില്ലെങ്കില്‍ ക്ലബ് വിടുമെന്ന് മുന്നറിയിപ്പുമായി റയല്‍ താരം മാര്‍ക്കോ അസാന്‍സിയോ രംഗത്ത്. റയല്‍ പരിശീലകനായ സിനദീന്‍ സിദാനാണ് അസാന്‍സിയോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതുമുഖ താരമാമാണ് മാര്‍ക്കോ അസാന്‍സിയോ. ഈ സീസണില്‍ ആകെ നാലു മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. മികച്ച കളി കാഴ്ച വെച്ചിട്ടും സിദാനു അസാന്‍സിയോയെ ആദ്യ ഇലവനില്‍ ഇറക്കാന്‍ വിശ്വാസമില്ലാത്തതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. റയല്‍ മഡ്രിഡ് പ്രസിഡന്റ് പെരസിനോട് താരം ഇതേപ്പറ്റി പരാതി പറഞ്ഞതായുംകൂടുതല്‍ കളി സമയം വേണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി യൂറോപ്യന്‍ ക്ലബ്ബുകള്‍ താരത്തെ ക്ഷണിച്ചെങ്കിലും റയലില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുകയായിരുന്നു അസാന്‍സിയോ. എന്നാല്‍ തനിക്ക് അവസരം തന്നില്ലെങ്കില്‍ ക്ലബ് വിടുമെന്നാണ് റയല്‍ താരം പറയുന്നത്.

RELATED NEWS

Leave a Reply