പാനൂര്‍ അഷ്‌റഫ്‌ വധം, ആറ് ആർഎസ്എസ് പ്രവർത്തകർക്കു ജീവപരന്ത്യം

Kerala News, main-news

കണ്ണൂർ ∙ തലശ്ശേരി പാനൂരിൽ സിപിഎം പ്രവർത്തകനായ തഴയിൽ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർക്കു ജീവപരന്ത്യം തടവുശിക്ഷ. കുറ്റ്യേരിയിലെ ജിത്തു, രാജീവന്‍, ഇരുമ്പന്‍ അനീശന്‍, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് തലശേരി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അന്‍പതിനായിരം രൂപ പിഴയും പ്രതികൾ അടയ്ക്കണം. 2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ ബസ് സ്റ്റാന്‍റില്‍ വച്ചാണ് അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്.

RELATED NEWS

Leave a Reply