മുരുകന്‍റെ മരണം: ആശുപത്രികളുടെ വീഴ്ച പരിശോധിക്കാന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

Kerala News, main-news

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍റെ മരണത്തില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരാണോ എന്ന് കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നാലംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മെഡിക്കല്‍ കോളെജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ജീവന്‍ നിലനിര്‍ത്താനുളള നടപടികള്‍ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടികയാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചതെന്നും ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികള്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

RELATED NEWS

Leave a Reply